മെസ്സിയും പോയി, റോണോയും പോയി, ക്വാർട്ടറിൽ കയറി ഹേയ്‌ലസാ; ബ്രസീലിനെ ട്രോളാൻ കാത്തുനിന്നവർക്ക് മുട്ടൻ പണി

  • 241
    Shares

വമ്പൻമാരുടെ പതനത്തോടെയാണ് റഷ്യൻ ലോകകപ്പിൽ മത്സരങ്ങൾ തുടരുന്നത്. ആദ്യം തന്നെ പുറത്തായത് ലോകചാമ്പ്യൻമാരായ ജർമനി ആയിരുന്നു. ഇതിന് പിന്നാലെ കിരീട പ്രതീക്ഷയായ അർജന്റീന പോയി. ആരാധകരുടെ പ്രിയപ്പെട്ട താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും തൊട്ടടുത്ത ദിവസം മുൻ ചാമ്പ്യൻമാർ സ്‌പെയിനും പുറത്തായതോടെ എല്ലാ കണ്ണുകളും ബ്രസീലിന്റെ കളിയിലേക്കായിരുന്നു. ബ്രസീൽ പുറത്താകാനായി നേരത്തെ പുറത്തായ ടീമുകളുടെ ആരാധകരും കാത്തിരുന്നു. എന്നിട്ട് വേണമല്ലോ ട്രോളുകൾ ഇറക്കാൻ. പക്ഷേ ട്രോളൻമാരുടെ പ്രതീക്ഷ വെറുതെയായി. ബ്രസീൽ ജയിച്ചു ക്വാർട്ടറിലും കയറി.

ജർമനിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത ടീമാണ് മെക്‌സിക്കോ. ബ്രസീൽ അവരെ നേരിടാനൊരുങ്ങുമ്പോൾ കൂടുതൽ പേരും സാധ്യത പറഞ്ഞിരുന്നത് മെക്‌സിക്കോയ്ക്കായിരുന്നു. എന്നാൽ എണ്ണം പറഞ്ഞ രണ്ട് ഗോളിലൂടെ മെക്‌സിക്കോയെ തകർത്ത് കാനറി പക്ഷികൾ ലോകകപ്പിൽ ആധിപത്യം ഉറപ്പിച്ച് നിൽക്കുകയാണ്. ബ്രസീലിന്റെ ജയത്തേക്കാൾ ആരാധകരെ സന്തോഷിപ്പിക്കുന്നത് നെയ്മറുടെ പ്രകടനമാണ്. ഒരു ഗോൾ നേടിയതിനൊപ്പം രണ്ടാം ഗോളിന് വഴി വെച്ചതും നെയ്മറായിരുന്നു. ഇതോടെ ഫാൻസുകാരുടെ വക ട്രോളുകളും ഇറങ്ങിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *