എ എം എം എയിലെ ഇടത് ജനപ്രതിനിധികൾ നിലപാട് വ്യക്തമാക്കണമെന്ന് വൃന്ദ കാരാട്ട്

  • 32
    Shares

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത എ എം എം എയിലെ ഇടത് ജനപ്രതിനിധികൾ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇടതു ജനപ്രതിനിധികളിൽ നിന്ന് ജനങ്ങൾ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജി വെച്ചവർക്കും ആക്രമണത്തിന് ഇരയായവർക്കും ഒപ്പം ഉറച്ചുനിൽക്കുന്നതാണ് ഇടതുനിലപാട്. ഇതുൾക്കൊണ്ട് ജനപ്രതിനിധികൾ പെരുമാറണം

ന്യൂസ് 18 കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്. എ എം എം എയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങൾക്ക് വെള്ള പൂശുന്ന നടപടിയാണ്. മലയാള സിനിമാ രംഗം പുരുഷമേധാവിത്വ നിലപാടുകൾക്ക് കൂട്ടുനിൽക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് വൃന്ദ കാരാട്ട് പറഞ്ഞു

ദിലീപിനെ തിരിച്ചെടുത്തതിന് വിമർശിച്ച് നേരത്തെ മഹിളാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ എം സി ജോസഫൈനും പി കെ ശ്രീമതി എം പിയും മന്ത്രി കെ കെ ശൈലജയും രംഗത്തുവന്നിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *