ഡിസ്റ്റലറിയും ബ്രൂവറികളും അനുവദിച്ചതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

  • 10
    Shares

സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പതിനേഴ് വർഷത്തിന് ശേഷമാണ് ഡിസ്റ്റലറി അനുവദിക്കുന്നത്. ആരും അറിയാതെ മന്ത്രിസഭാ യോഗത്തിലോ ഇടതുമുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റിലോ പറയാതെയാണ് ഇവ അനുവദിച്ചത്

ഉത്തരവിൽ മുഖ്യമന്ത്രിയാണോ എക്‌സൈസ് മന്ത്രിയാണോ ഒപ്പുവെച്ചതെന്ന് സർക്കാർ മറുപടി പറയണം. പത്രങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ച് സുതാര്യമായി നടത്തുന്നതിന് പകരം രഹസ്യമായി ഇവ അനുവദിച്ചു. അനുമതി ലഭിച്ച നാല് പേർ മാത്രമാണ് വിവരം അറിഞ്ഞത്. ഏത് മാനദണ്ഡം വെച്ചാണ് അനുമതി നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം.

രണ്ട് ഡിസ്റ്റലറികളുടെ ഉത്പാദന ശേഷി വർധിപ്പിച്ചു കൊടുത്തതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കണ്ണൂരിലെ കെ എസ് ഡിസ്റ്റലറിയുടെയും തൃശ്ശൂർ എലൈറ്റ് ഡിസ്റ്റലറിയുടെയുമാണ് ശേഷി കൂട്ടാൻ അനുമതി നൽകിയത്. ഇത്തരം കച്ചവടങ്ങളിലൂടെ സർക്കാർ കോടികളുടെ അഴിമതി നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *