തൃശ്ശൂരിൽ ബിടെക് വിദ്യാർഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

  • 8
    Shares

തൃശ്ശൂർ ചെയ്യാരത്ത് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. ചിയ്യാരം സ്വദേശിയും ബിടെക് വിദ്യാർഥിനിയുമായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കുളിമുറിയിലാണ് നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും നീതു മരിച്ചിരുന്നു

പ്രതി വടക്കേക്കാട് സ്വദേശി നിതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നീതുവിന്റെ സുഹൃത്താണ് ഇയാൾ. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. അച്ഛനും അമ്മയും നേരത്തെ മരിച്ച നീതു അമ്മാവന്റെയും മുത്തശ്ശിയുടെയും കൂടെയാണ് നിന്നു പഠിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *