പാലക്കാട് തകർന്നുവീണ ബഹുനില കെട്ടിടത്തിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു

Loading...
  • 24
    Shares

പാലക്കാട് തകർന്നുവീണ ബഹുനില കെട്ടിടത്തിൽ നിന്ന് പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. മുൻസിപ്പൽ ബസ് സ്റ്റാന്റിന് സമീപം സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടമാണ് തകർന്നുവീണത്. രക്ഷപ്പെടുത്തിയവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ

രക്ഷപ്പെടുത്തിയവരിൽ രണ്ട് പേർ സ്ത്രീകളാണ്. കൂടുതൽ പേർ കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലെ പഴയ തൂൺ മാറ്റിയപ്പോഴാണ് അപകടം. ഇഷ്ടിക കൊണ്ട് നിർമിച്ച കെട്ടിടം പാടേ തകർന്നു വീഴുകയായിരുന്നു.

കാലപ്പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മിക്ക സ്ഥാപനങ്ങളും ഉച്ചയൂണിന് അടച്ചിരുന്നതിനാൽ കെട്ടിടത്തിൽ ആളുകൾ കുറവായിരുന്നു. മൂന്ന് നിലകളിൽ ഏറ്റവും മുകളിലത്തെ നിലയിൽ ലോഡ്ജും രണ്ടാം നിലയിൽ വ്യാപാര സ്ഥാപനങ്ങളുമാണ് പ്രവർത്തിച്ചിരുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *