ബസില്‍ ചാടി കയറുന്നതിനിടെ വീണ ക്ലീനര്‍ പിന്‍ചക്രം കയറി മരിച്ചു; സംഭവം ബേപ്പൂര്‍ ഹാര്‍ബര്‍ റോഡില്‍

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിലുണ്ടായ അപകടത്തില്‍ ബസ് ക്ലീനര്‍ മരിച്ചു. മാറാട് സ്വദേശി അന്‍ഷാദാണ് മരിച്ചത്. ബസില്‍ ചാടിക്കയറാന്‍ നോക്കവെ തെന്നി വീഴുകയും പിന്‍ചക്രം ദേഹത്തു കൂടി കയറിയിറങ്ങുകയുമായിരുന്നു.

റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ നേര്‍ച്ചയിട്ട് ഓടിക്കയറാന്‍ നോക്കുമ്പോഴാണ് അപകടം നടന്നത്. കോഴിക്കോട്-ബേപ്പൂര്‍ റോഡിലോടുന്ന ബാബ ബസിലെ ക്ലീനറായിരുന്നു അന്‍ഷാദ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *