കോഴിക്കോട്-തൃശ്ശൂർ ദേശീയ പാതയിൽ ബസ് മറിഞ്ഞ് ഒരു മരണം; 50 പേർക്ക് പരുക്ക്

  • 74
    Shares

കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ കോട്ടയ്ക്കലിന് സമീപം ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 50 പേർക്ക് പരുക്കേറ്റു. കോട്ടയ്ക്കലിന് സമീപം എടരിക്കോട് പാലച്ചിറമാടാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് തൃശ്ശൂകരിലേക്ക് പോയ ബസാണ് മറിഞ്ഞത്. വളാഞ്ചേരി സ്വദേശി പ്രഭാവതിയമ്മ(57)യാണ് മരിച്ചത്. പരുക്കേറ്റ അമ്പത് പേരിൽ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെയും തലക്കാണ് പരുക്കേറ്റത്.

കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന വിനായക എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *