കൊല്ലത്ത് കെ എസ് ആർ ടി സി ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

  • 9
    Shares

കൊല്ലം: കൊട്ടിയത്തിനടുത്ത് ഇത്തിക്കരയിൽ കെ എസ് ആർ ടി സി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ബസിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് മരിച്ചത്.

പന്ത്രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ 6.50നായിരുന്നു അപകടം. മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഡീലക്‌സ് ബസും തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

കെ എസ് ആർ ടി സി ഡ്രൈവർ അസീസ്, കണ്ടക്ടർ താമരശ്ശേരി സ്വദേശി സുഭാഷ് എന്നിവരാണ് മരിച്ചത്. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഒന്നര മണിക്കൂർ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *