കോടികൾ മുടക്കി നിർമിച്ച ഓഡിറ്റോറിയത്തിന് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് നഗരസഭ അനുമതി നിഷേധിച്ചു; കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

കണ്ണൂർ ആന്തൂർ നഗരസഭയുടെ അനാസ്ഥ ഒരു ജീവനെടുത്തു. കോടികൾ മുടക്കി നിർമിച്ച ഓഡിറ്റോറിയത്തിന് നഗരസഭാ പ്രവർത്തനാനുമതി വൈകിപ്പിച്ചതിൽ മനം നൊന്നത് പ്രവാസി വ്യവസായിയായ സജൻ പാറയിൽ ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെയാണ് കൊറ്റാളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സജനെ കണ്ടെത്തിയത്.

പതിനാറ് കോടിയോളം രൂപ മുടക്കിയാണ് ബക്കളത്ത് സജൻ കൺവെൻഷൻ സെന്റർ നിർമിച്ചത്. എന്നാൽ കെട്ടിട നമ്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ പറഞ്ഞ് നഗരസഭ നിരന്തരം മുടക്കുകയായിരുന്നു.

നിയമലംഘനമുണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സജൻ പരാതി നൽകുകയും ഉന്നതതല സംഘം അന്വേഷണം നടത്തിയ നിയമലംഘനമില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്നും നഗരസഭ ഓരോ കാരണങ്ങൾ പറഞ്ഞ് അനുമതി വൈകിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സജൻ ആത്മഹത്യ ചെയ്തത്. ഭാര്യയും രണ്ട് മക്കളുമുണ്ട് സജന്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *