അഞ്ച് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ എൽ ഡി എഫ് തീരുമാനം

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം മത്സരിക്കും. ഇതുസംബന്ധിച്ച് എൽ ഡി എഫിൽ നടന്ന ചർച്ചയിൽ യോഗത്തിന്റെ പൂർണ പിന്തുണ ലഭിച്ചതായി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.

വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥി നിർണയത്തിനായുള്ള പ്രാരംഭ ചർച്ചകൾ സിപിഎമ്മിൽ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്, കെ എസ് സുനിൽകുമാർ, വി കെ മധു, ടി എൻ സീമ എന്നിവരുടെ പേരുകളാണ് വട്ടിയൂർക്കാവിൽ പരിഗണിക്കുന്നത്. എറണാകുളത്ത് എം അനിൽകുമാർ, മനു റോയി എന്നിവരെ പരിഗണിക്കുന്നു

അരൂരിൽ സി ബി ചന്ദ്രബാബു, മനു സി പുളിക്കൽ, പി പി ചിത്തരഞ്ജൻ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. കോന്നിയിൽ കെ യു ജനീഷ് കുമാർ, കെ പി ഉദയഭാനു, എംഎസ് രാജേന്ദ്രൻ എന്നിവരുടെയും മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ, ശങ്കർറൈ, സി എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളും പരിഗണിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *