ശബരിമല ഏറ്റില്ല: തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തകർപ്പൻ വിജയം; 39ൽ 22ഉം എൽഡിഎഫിനൊപ്പം

Loading...
  • 115
    Shares

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ മുന്നേറ്റം. നിലവിലെ സൂചനകൾ അനുസരിച്ച് പുറത്തുവന്ന ഫലങ്ങളിൽ 22 സീറ്റിലും എൽഡിഎഫ് വിജയിച്ചു. 13 ഇടങ്ങളിൽ യുഡിഎഫും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയിച്ചു. ബിജെപി ജയിച്ച രണ്ട് സീറ്റുകൾ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ശബരിമല വിഷയം കത്തിനിൽക്കുമ്പോൾ നടന്ന തെരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കിയിരുന്നത്.

തൃശ്ശൂരിൽ ജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി ജെ സിബി വിജയിച്ചു. വള്ളത്തോൾ നഗർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി 126 വോട്ടുകൾക്ക് വിജയിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ 2ാം വാർഡിൽ സിപിഐ സ്ഥാനാർഥി കൃഷ്ണകുമാർ വിജയിച്ചു. കടവല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി കെ വി രാജൻ വിജയിച്ചു

അടിമാലിയിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. കൊന്നത്തടി മുനിയറ നോർത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. മലപ്പുറം അമരമ്പലം പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം നഗരസഭയിൽ കിണാവൂർ വാർഡ് യുഡിഎഫ് നിലനിർത്തി. കൊല്ലം വിളക്കുടി പഞ്ചായത്തിലും യുഡിഎഫ് വിജയിച്ചു. വളാഞ്ചേരി നഗരസഭ 28ാം ഡിവിഷൻ യുഡിഎഫ് നിലനി്#ത്തി.

തകഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ ബിജെപി വിജയിച്ചു. ന്യൂ മാഹി ചവോക്കുന്ന് പന്ത്രണ്ടാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥി വിജയിച്ചു. കണ്ണൂർ പന്ന്യന്നൂർ ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ ആറാം വാർഡും എൽഡിഎഫ് നിലനിർത്തിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *