തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തരംഗം; 20ൽ 13 സീറ്റുകളും സ്വന്തമാക്കി

  • 45
    Shares

സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുന്നേറ്റം. 20 ൽ 13 വാർഡും എൽഡിഎഫ് സ്വന്തമാക്കി. ലഭിച്ച 13 വാർഡുകളിൽ നാലെണ്ണം യുഡിഎഫിൽ നിന്നും പിടിച്ചെടുത്തതാണ്.

ആറിടത്ത് യുഡിഎഫ് വിജയം നേടിയപ്പോൾ കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച ഒരു വാർഡ് ബിജെപി സ്വന്തമാക്കി. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരമ്പരാഗത കോൺഗ്രസ് വാർഡ് സിപിഎം നേടിയെടുത്തു.

എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. നിലവിലെ സിപിഐ അംഗമായിരുന്ന ചിത്ര മോഹൻ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മഴുവന്നൂരിലെ ചീനിക്കുഴിയിൽ കോൺഗ്രസ് ജയിച്ചു. ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിൽ എൽഡിഎഫ് വിജയിച്ചു.

പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളങ്കാവ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 213 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ജയം. തിരുവേഗപ്പുറയിലെ ആമപ്പൊറ്റയിൽ യുഡിഎഫ് വിജയിച്ചു. ശൂരനാട് തൃക്കുന്നപ്പുഴ വടക്ക് നാലാം വാർഡിലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ശശീന്ദ്രൻ പിള്ള വിജയിച്ചു

ഭരണിക്കാവ് ടൗണിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഉമ്മന്നൂർ കമ്പംകോട് പതിനൊന്നാം വാർഡിൽ യുഡിഎഫ് വിജയിച്ചു. തൃശ്ശൂർ കയ്പമംഗലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. കോഴിക്കോട് ആയഞ്ചേരിയിലെ പൊയിൽപാറ വാർഡിൽ സിപിഎം സ്ഥാനാർഥി വിജയിച്ചു. വണ്ടൻമേട് അഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ു

നെടുങ്കണ്ടം ഈസ്റ്റ് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും എൽഡിഎഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് കൊളച്ചേരി ഡിവിഷൻ, തലശ്ശേരി നഗരസഭാ ആറാം വാർഡ്, മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈൽ വാർഡ, കണ്ണപുരം പഞ്ചായത്ത് കയറ്റീൽ വാർഡ് എന്നിവിടങ്ങളിലാണ് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *