വട്ടിയൂർക്കാവ് ഉൾപ്പെടെ ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന് നിർണായകം

ലോക്‌സഭയിലേക്ക് മത്സരിച്ച നാല് എംഎൽഎമാർ വിജയിച്ചതോടെ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. അരൂർ, കോന്നി, വട്ടിയൂർക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ എംഎൽഎമാരാണ് മത്സരിച്ച് വിജയിച്ചത്. കൂടാതെ കെ എം മാണി, പി ബി അബ്ദുൾ റസാഖ് എന്നിവരുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്

വട്ടിയൂർക്കാവിലെ എംഎൽഎയായ കെ മുരളീധരൻ വടകരയിൽ മത്സരിച്ച് വിജയിച്ചു. എറണാകുളം എംഎൽഎയായ ഹൈബി ഈഡൻ എറണാകുളം മണ്ഡലത്തിലും കോന്നി എംഎൽഎയായ അടൂർ പ്രകാശ് ആറ്റിങ്ങൽ മണ്ഡലത്തിലും അരൂർ എംഎൽഎയായ എഎം ആരിഫ് ആലപ്പുഴ മണ്ഡലത്തിലുമാണ് ജയിച്ചത്.

ഒമ്പത് എംഎൽഎമാരാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഇതിൽ അഞ്ച് പേർ പരാജയപ്പെട്ടു. വീണ ജോർജ്, പി വി അൻവർ, എ പ്രദീപ് കുമാർ, സി ദിവാകരൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് പരാജയപ്പെട്ട എംഎൽഎമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതുപക്ഷത്തിന് ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *