തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നേറ്റം; റാന്നി, ആലപ്പുഴ, അഞ്ചൽ എന്നിവിടങ്ങളിൽ യുഡിഎഫ് വാർഡുകൾ പിടിച്ചെടുത്തു

Loading...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 44 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നേറ്റം. ആലപ്പുഴയിലും അഞ്ചലിലും റാന്നിയിലും യുഡിഎഫ് വാർഡുകൾ എൽ ഡി എഫ് പിടിച്ചെടുത്തു. ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽ എൽ ഡി എഫ് വിജയിച്ചു. കഴിഞ്ഞ തവണ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എൽ ഡി എഫ് ഇത്തവണ 147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ആലപ്പുഴ കുത്തിയതോട് പഞ്ചായത്തിലെ മുത്തുപറമ്പ് വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു. 76 വോട്ടിനാണ് ജയം. റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാർഡും എൽ ഡി എഫ് പിടിച്ചെടുത്തു. 38 വോട്ടുകൾക്കാണ് ജയം.

കായംകുളം നഗരസഭ വെയർ ഹൗസ് വാർഡിൽ എൽ ഡി എഫ് വിജയിച്ചു. അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കാൺ വാർഡിൽ എൽ ഡി എഫ് വിജയിച്ചു. കൊല്ലം ജില്ലയിലെ 5 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥലത്തും എൽ ഡി എഫ് വിജയിച്ചു. അഞ്ചൽ പഞ്ചായത്തിലെ മാർക്കറ്റ് വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു. ഇട്ടിവയിലെ നെടുംപുറത്ത് വാർഡിലും കടയ്ക്കലിലെ തുമ്പോട്ട് വാർഡും എൽ ഡി എഫ് സ്വന്തമാക്കി.

ഇടുക്കി ഉപ്പുതറ കാപ്പി പതാൽ വാർഡ് യുഡിഎഫ് നിലനിർത്തി. അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്ത് 18ാം വാർഡ് എൽ ഡി എഫ് വിജയിച്ചു. പാലാ കരൂർ പഞ്ചായത്ത് വലവൂർ ഈസ്റ്റ് രണ്ടാം വാർഡ് എൽ ഡി എഫ് നിലനിർത്തി.

തൊടുപുഴ നഗരസഭാ 23ാം വാർഡ് ബിജെപി നിലനിർത്തി. ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡ് ബിജെപി യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. മലപ്പുറം ആനക്കയം പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് നിലനിർത്തി. എറണാകുളം മഴുവന്നൂർ പഞ്ചായത്ത് ആറാം വാർഡ് യുഡിഎഫ് വിജയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *