തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: ഒഞ്ചിയം പഞ്ചായത്ത് ഭരണം ആർ എം പി നിലനിർത്തി

  • 40
    Shares

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഭരണം ആർ എം പി നിലനിർത്തി. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആർ എം പി സ്ഥാനാർഥി വിജയിച്ചു.

എൽ ഡി എഫ് സ്ഥാനാർഥിയെ 328 വോട്ടിന് പരാജയപ്പെടുത്തിയാണ് ആർ എം പി വിജയിച്ചത്. ഇതോടെ 17 വാർഡുകളുള്ള പഞ്ചായത്ത് ഭരണം ആർ എം പി നിലനിർത്തി. അതേസമയം വാർഡിൽ ആർ എം പിയുടെ ഭൂരിപക്ഷം കുറഞ്ഞു. 576 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന നിലയിൽ നിന്ന് 328 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കാണ് എത്തിയത്. ആർ എം പി അംഗത്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *