പുതുപ്പാടി പഞ്ചായത്ത് ഭരണം എൽ ഡി എഫിന്; ഡിസിസി സെക്രട്ടറി തോറ്റു

  • 69
    Shares

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിൽ എൽ ഡി എഫിന് ജയം. വെസ്റ്റ് കൈതപ്പൊയിൽ വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഡിസിസി സെക്രട്ടറി ആയിശക്കുട്ടിയെ പരാജയപ്പെടുത്തിയാണ് എൽ ഡി എഫ് സ്ഥാനാർഥി രാഗേഷ് ജയിച്ചത്. 187 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം.

എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിക്കും. പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും സംവരണ വിഭാഗത്തിൽ നിന്ന് ആരും ഇല്ലാത്തതിനാൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനായിരുന്നു. ജയിച്ചതോടെ രാഗേഷ് പഞ്ചായത്ത് പ്രസിഡന്റാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *