തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 16 സീറ്റുകളില്‍ എല്‍ഡിഎഫ്, യുഡിഎഫിന് 12 സീറ്റുകള്‍

  • 30
    Shares

സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്നേറ്റം. 30 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 16 സീറ്റുകളില്‍ വിജയിച്ചു. യുഡിഎഫിന് 12 സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റില്‍ ആര്‍ എം പിയും ഒന്നില്‍ കോണ്‍ഗ്രസ് വിമതനും ജയിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥിതി മെച്ചപ്പെടുത്താനായത് എല്‍ ഡി എഫ് ക്യാമ്പുകളില്‍ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. ശബരിമല വിഷയം കത്തി നില്‍ക്കുമ്പോഴും തെക്കന്‍ ജില്ലകളിലെ നാല് വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫിനും ലഭിച്ചു. മൂന്നിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ബിജെപിക്ക് ഒരു വാര്‍ഡ് പോലും നേടാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *