ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികവും ജോലിയും നൽകാൻ സർക്കാർ തീരുമാനം

  • 7
    Shares

ജക്കാർത്തയിൽ നടന്ന 18ാമത് ഏഷ്യൻ ഗെയിംസിൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് പാരിതോഷികവും ജോലിയും നൽകാൻ സർക്കാർ തീരുമാനം. സ്വർണമെഡൽ നേടിയവർക്ക് 20 ലക്ഷവും വെള്ളി മെഡൽ നേടിയവർക്ക് 15 ലക്ഷവും വെങ്കലം നേടിയവർക്ക് 10 ലക്ഷം രൂപയും സമ്മാനമായി നൽകും. 10 മലയാളി താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ ജേതാക്കളായത്. ഇവർക്ക് സർക്കാർ വകുപ്പുകളിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് ജോലി നൽകും

പ്രളയാനന്തര പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കന്നതിന് വിവിധ മേഖലകളിൽ പരിചയമുള്ളവർ ഉൾപ്പെട്ട ഉന്നതാധികാര സമിതി രൂപീകരിക്കും. വാർഷിക പദ്ധതി ഇനത്തിൽ 20 ശതമാനം കുറവ് വരുത്തും. ഇവ നവകേരളത്തിന്റെ പുനർനിർമാണത്തിന് ഉപയോഗിക്കും. പ്രളയബാധിത മേഖലയിലെ പിന്നാക്കക്കാർക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ് നൽകും

കാർഷിക, ക്ഷീര, വിദ്യാഭ്യാസ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കും. അഗ്നിരക്ഷാ സേനയിലേക്ക് നൂറ് സ്ത്രീകളെ നിയോഗിക്കാൻ തീരുമാനമായി. ചാരക്കേസിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നമ്പി നാരായണന് 50 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *