നവകേരളത്തിനായി വിപുലമായ ധനസമാഹാരണം; ദുരന്തബാധിതർക്ക് പ്രത്യേക വായ്പാ പദ്ധതി

  • 10
    Shares

പ്രളയത്തെ തുടർന്ന് താറുമാറായ ശബരിമല തീർഥാടനം സൗകര്യപ്പെടുത്തുന്നതിനും പമ്പ പുനർനിർമിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനർനിർമാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നൽകാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

നിർമാണ പ്രവർത്തനങ്ങൾക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി മേൽനോട്ടം വഹിക്കും. ഡോ. വി വേണു, കേ ആർ ജ്യോതിലാൽ, ടിങ്കു ബിസ്വാൾ, ലോക്‌നാഥ് ബെഹ്‌റ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. നവംബർ 17ന് മണ്ഡല മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനാണ് നീക്കം

കേരളത്തിൽ പ്രളയത്തിൽ തകർന്ന വീടുകളുടെയും കടകളുടെയും ഡിജിറ്റൽ വിവരശേഖരണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാലയങ്ങൾ, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബർ 11ന് ധനസമാഹരണം നടത്തും.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കും. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. കുടുംബശ്രീ വഴിയായിരിക്കും വായ്പ നൽകുക.

വിദേശരാജ്യങ്ങളിൽ നിന്ന് ധനശേഖരണം നടത്തും. യുഎഇ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെ, ജർമനി യുഎസ്എ, കാനഡ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്ന് ധനസമാഹരണം നടത്തും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *