ജയരാജനെ മന്ത്രിയാക്കുന്നത് അധാർമികമെന്ന് ഹസൻ; സർക്കാറിനെ ശക്തിപ്പെടുത്താനെന്ന് ടി പി രാമകൃഷ്ണൻ

  • 7
    Shares

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഇ പി ജയരാജനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം അധാർമികമെന്ന് കെ പി സി സി പ്രസിഡന്റ് എംഎം ഹസൻ. അഴിമതിക്കെതിരെ പ്രസംഗിച്ച് അധികാരത്തിലെത്തിയ സിപിഎം അഴിമതിക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ചുമതല നൽകാനാണ് വരവേൽക്കുന്നതെന്നും ഹസൻ ആരോപിച്ചു

എ കെ ശശീന്ദ്രനെ നേരത്തെ തന്നെ വെള്ളപൂശി തിരിച്ചെടുത്തു. ഇനി തോമസ് ചാണ്ടിയെ കൂടി തിരിച്ചെടുത്താൽ പിണറായിയുടെ അഴിമതിക്കെതിരായ പോരാട്ടം പൂർണമാകുമെന്ന് ഹസൻ പരിഹസിച്ചു. ഇ പി ജയരാജൻ വരുന്നതു കൊണ്ടാണ് വകുപ്പുകളിൽ മാറ്റമെന്നാണ് സിപിഎം പറയുന്നത്. എന്നാൽ മന്ത്രിയെന്ന നിലയിലുള്ള ജലീലിന്റെയും പ്രൊഫ. സി രവീന്ദ്രനാഥിന്റെയും സമ്പൂർണ തകർച്ചയ്ക്ക് മറ പിടിക്കാനാണ് വകുപ്പു മാറ്റം.

യുഡിഎഫ് മന്ത്രിസഭയിൽ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായപ്പോൾ ഇടതുപക്ഷം രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇപ്പോൾ പിണറായി മന്ത്രിസഭയിൽ 20 മന്ത്രിമാരായി. സിപിഐക്ക് കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ നൽകുന്നു. വി എസ് അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളക്കും കാബിനറ്റ് പദവി നേരത്തെയുണ്ട്. മുഖ്യമന്ത്രിക്ക് ഈ ധൂർത്തിനെക്കുറിച്ച് എന്തു പറയാനുണ്ടെന്നും ഹസൻ ചോദിച്ചു.

എന്നാൽ മന്ത്രിസഭാ പുന:സംഘടന സർക്കാറിനെ ശക്തിപ്പെടുത്താനാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. സിപിഎമ്മും എൽഡിഎഫും സ്വീകരിച്ച നടപടികൾ സർക്കാറിനെ ശക്തിപ്പെടുത്താനുള്ളതാണ്. എൽഡിഎഫ് കൺവീനറും സിപിഎം സെക്രട്ടറിയും തമ്മിലുള്ള ചർച്ചയിലാണ് അന്തിമ തീരുമാനങ്ങൾക്ക് രൂപം കൊടുക്കുകയെന്നും മന്ത്രി പറഞ്ഞു.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *