കോഴിക്കോട് ചെലവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് ചെലവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെലവൂർ കുണ്ടുംപുറത്ത് റോസ് ഡെയ്ൽ വീട്ടിൽ ശോഭയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാഘവനാണ് ശോഭയെ വെട്ടിക്കൊന്നത്.
ശോഭയെ കൊലപ്പെടുത്തിയ ശേഷം രാഘവൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാഘവനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.