കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

  • 23
    Shares

കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. മലബാർ ഫൈനാൻസ് ഉടമ സജി കുരുവിളക്ക് എതിരെയാണ് വധശ്രമം ഉണ്ടായത്

ഗുരുതരമായി പരുക്കേറ്റ സജിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭഴം. ദേഹത്തേക്ക് മുളകു പൊടി എറിഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീ പടർന്നതോടെ സജി സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് പരിഭ്രാന്തിയോടെ താഴേക്ക് എടുത്ത് ചാടുകയായിരുന്നു

ആക്രമിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇടുക്കി സ്വദേശിയായ സന്തോഷ് എന്നയാളാണ് ആക്രമിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ഇയാൾ സ്ഥാപനത്തിലെത്തി സജിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച പ്രശ്‌നമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *