കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിൽ

  • 13
    Shares

കോഴിക്കോട് കൈതപ്പൊയിലിൽ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ആലപ്പുഴ സ്വദേശി സുമേഷിനെയാണ് പിടികൂടിയത്. മലപ്പുറം തിരൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. മലബാർ ഫൈൻസിയേഴ്‌സ് ഉടമ സാജുവാണ് മരിച്ചത്

വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്ഥാപനത്തിൽ എത്തിയ സുമേഷ് സാജുവിന്റെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെയാണ് സാജു മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച കുരുവിളയുടെ സ്ഥാപനത്തിൽ സ്വർണം പണയം വെച്ച് സുമേഷ് പണം വാങ്ങാനെത്തിയിരുന്നു. എന്നാൽ ഈടുവെക്കാൻ സ്വർണം തികയാത്തതിനാൽ പണം നൽകിയില്ല. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സാജു സുമേഷിന്റെ ചിത്രം ഫോണിൽ എടുത്ത് ഈങ്ങാപ്പുഴയിലുള്ള സഹോദരന്റെ സ്ഥാപനത്തിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *