കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വാർഡിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടു

  • 75
    Shares

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് വാർഡിൽ ജോലി ചെയ്തിരുന്ന കരാർ തൊഴിലാളികളെ പിരിച്ചുവിട്ടു. 30 ശുചീകരണ തൊഴിലാളികൾ, ആറ് നഴ്‌സിംഗ് അസിസ്റ്റന്റുമാർ, ഏഴ് നഴ്‌സിംഗ് സ്റ്റാഫ് എന്നിവരെയാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകി പിരിച്ചുവിട്ടത്. ജീവൻ പോലും പണയപ്പെടുത്തി ജോലി ചെയ്തവരെ യാതൊരു പരിഗണന പോലും നൽകാതെയാണ് ഇപ്പോൾ പറഞ്ഞുവിട്ടിരിക്കുന്നത്

നിപ വാർഡിൽ ജോലിയിൽ പ്രവേശിച്ച ശേഷം ഏറെക്കാലത്തേക്ക് ഇവർക്ക് പുറംലോകവുമായി യാതൊരു ബന്ധം പോലുമുണ്ടായിരുന്നില്ല. നിപ സമയത്ത് ജോലി ചെയ്തവരെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് ആരോഗ്യമന്ത്രിയോട് ജോലി സ്ഥിരപ്പെടുത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആലോചിക്കാമെന്നായിരുന്നു മറുപടി. ചടങ്ങിലാകട്ടെ ഏഴ് പേർക്ക് മാത്രമാണ് മെമന്റോ നൽകിയത്. ബാക്കിയുള്ളവർക്ക് പിന്നീട് നൽകുമെന്ന് പറഞ്ഞുവെങ്കിലും ആർക്കും ഇതുവരെ ലഭിച്ചിട്ടില്ല

തൊഴിൽ സാഹചര്യം നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് 43 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമടക്കം അയച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *