കടം വാങ്ങിയതും, വിമാന ടിക്കറ്റ്‌ എടുത്തതുമായ പണം അന്വേഷിച്ചു യുവാവിനെ തേടി കോഴിക്കോട് നിന്നും ഒരു കുടുംബം എറണാകുളത്തെത്തി

Loading...

എറണാകുളം: രണ്ട് വർഷം മുമ്പ് തന്റെ ട്രാവൽ ഏജൻസിയിൽ നിന്ന് യുവാവ് എടുത്ത വിമാന ടിക്കറ്റിന്റെയും, കടം വാങ്ങിയതുമായ പണവും പൂർണമായും തിരികെ ലഭിക്കുന്നതിന് യുവാവിനെ അന്വേഷിച്ചു കോഴിക്കോട് നിന്നും ഒരു കുടുംബം എറണാകുളം കലൂർ എത്തി. നിരന്തരം തന്റെ പണം ആവശ്യപ്പെട്ട ട്രാവൽ ഏജൻസി ഉടമയായ ഷമീമിന് രണ്ട് ചെക്ക് നൽകി തടി തപ്പുകയായിരുന്നു എന്ന് ഉടമ ആരോപിക്കുന്നു. ചെക്ക് ബാങ്കിൽ നിക്ഷേപിച്ചപ്പോൾ അക്കൗണ്ടിൽ പണം ഇല്ലായെന്ന് പറഞ്ഞു ബാങ്ക് ചെക്ക് മടക്കുകയായിരുന്നു. ഫോണിൽ യുവാവിനെ നിരന്തരം ബന്ധെപ്പെട്ടത്തിനു ശേഷമാണ് ഉടമക്ക് മറ്റൊരു തിയ്യതി ഇദ്ദേഹം നൽകുന്നത്.രണ്ട് വർഷത്തോളമായി തന്നെയും കുടുംബത്തെയും ഇദ്ദേഹം കബളിപ്പിക്കുകയായെന്നു ഉടമ ആരോപിച്ചു. തന്റെ ഭാര്യയുടെ സ്വർണാഭരണം സഹകരണബാങ്കിൽ നൽകി ഗോൾഡ് ലോൺ എടുത്ത ഉടമക്ക് അതിന്റെ പലിശ അടക്കാൻ മാത്രം 18000/- രൂപ ചിലവ് വന്നിട്ടുണ്ട്. ഗോൾഡ് ലേലത്തിന് വെച്ച ബാങ്കിൽ നിന്നും മേഴ്‌സി ഡേറ്റ് വാങ്ങി ഉടമ കുടുംബത്തോടപ്പം ഇന്ന് രാവിലെ എറണാകുളത്ത് എത്തിയിരിക്കുകയാണ്.. തന്റെ പക്കൽ യുവാവിന്റെ രണ്ട് ഫോൺ നമ്പർ മാത്രമേ ഉള്ളൂവെന്നും വീട് അറിയില്ലെന്നും, ഉള്ള വിവരങ്ങൾ വെച്ച് പോലീസിൽ പരാതിനൽകി, പത്രസമ്മേളനം വിളിച്ചു ചേർക്കുമെന്നും ട്രാവൽ ഏജൻസി ഉടമയായ ഷമീം അറിയിച്ചു. തന്റെ പണം പൂർണമായും ലഭിക്കുന്നത് വരെ കുടുംബത്തോടൊപ്പം എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ തങ്ങുമെന്നും ഷമീം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *