കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ: മൂന്ന് വീടുകൾ പൂർണമായും തകർന്നു, അഞ്ച് പേരെ കാണാതായി; രക്ഷാപ്രവർത്തനം ദുഷ്‌കരം

കോഴിക്കോട് വടകര വിലങ്ങാട് വൻ ഉരുൾപൊട്ടൽ. മൂന്ന് വീടുകൾ പൂർണമായും തകർന്നു. അഞ്ച് പേരെ അപകടത്തിൽ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. മഴ അതിശക്തമായി തുടരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥത്തേക്ക് എത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്.

ഒരു വീട്ടിലുണ്ടായിരുന്ന ബെന്നി, ഭാര്യ, മകൻ എന്നിവരെ കാണാതായിട്ടുണ്ട്. മറ്റൊരു വീട്ടിലുണ്ടായിരുന്ന ദാസൻ എന്നയാളെ രക്ഷപ്പെടുത്തി. അതേസമയം ദാസന്റെ ഭാര്യയെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടില്ല. മറ്റൊരു വീട്ടിലുള്ള ഒരാളെയുമാണ് കാണാതായത്.

പ്രദേശത്താകെ ചളി നിറഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങൾ പോലും എത്താനാകാത്ത സ്ഥിതിയാണ്. ദാസനെ ഇന്നലെ രാത്രി തന്നെ രക്ഷപ്പെടുത്തിയെങ്കിലും ഇന്ന് രാവിലെയാണ് ആശുപത്രിയിലേക്ക് മാറ്റാനായത്. പ്രദേശത്തേക്ക് എത്തിപ്പെടാനായി ജെസിബിക്ക് വേണ്ടി കാത്തിരിക്കുകയാണ് രക്ഷാപ്രവർത്തകർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *