കോഴിക്കോട് സ്വദേശിനിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ

  • 13
    Shares

കോഴിക്കോട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചത്. നിപ്പക്കും കരിമ്പനിക്കും പുറകെ കോഴിക്കോടിനെ ഭീതിയിലാഴ്ത്തുകയാണ് പുതിയ പനിയും

പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ രോഗലക്ഷണങ്ങളോടെ മറ്റൊരാളും നിരീക്ഷണത്തിലാണ്

പക്ഷികളിൽ നിന്ന് കൊതുകു വഴി മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ. ക്യൂലക്‌സ് കൊതുകുകളാണ് ഇത് പരത്തുന്നത്. ജപ്പാൻ ജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *