മുഖ്യമന്ത്രിയെ പുലഭ്യം പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ; ലാത്തി കണ്ടാൽ പേടിക്കുന്നവരല്ല ബിജെപിക്കാർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ അധരവ്യായാമം. മുഖ്യമന്ത്രിയെ ചെറ്റ എന്ന് വിളിച്ചാണ് ഗോപാലകൃഷ്ണന്റെ സംസാരം. തെമ്മാടി വിജയനും 20 കള്ളൻമാരും ചേർന്ന് കേരളം കലാപക്കളമാക്കുകയാണ്. പത്ത് പോലീസുകാരെയും ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാരെന്നും ഇയാൾ പറഞ്ഞു
വിരട്ടിയ പാരമ്പര്യമുള്ളതാണ് സംഘപരിവാറുകാർ. ബിജെപി പ്രവർത്തകരെ വിരട്ടാൻ നോക്കണ്ട. പിണറായി വിജയന് ചിത്തഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. നേരിട്ട് ഏറ്റുമുട്ടാൻ സാധിക്കാത്ത സിപിഎം ഇപ്പോൾ ശിഖണ്ഡികളെ മുൻനിർത്തിയാണ് പോരാടുന്നത്. സിപിഎമ്മിന്റെ ശിഖണ്ഡികലായി എസ് ഡി പി ഐക്കാർ വരുന്നുണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു