സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ കലക്ടറുടെ നടപടി വിവരക്കേടെന്ന് ബിജെപിയിലെ ഗോപാലകൃഷ്ണൻ; ടി വി അനുപമ ദാസ്യപ്പണി ചെയ്യുന്നു, പ്രശസ്തി നേടാനുള്ള ശ്രമമെന്നും ബിജെപി

Loading...
  • 37
    Shares

അയ്യപ്പന്റെ പേരും പറഞ്ഞ് വോട്ട് ചോദിച്ച തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ കലക്ടർ ടി വി അനുപമക്കെതിരെ ബിജെപി നേതാക്കൾ. കലക്ടറുടെ നടപടി വിവരക്കേടെന്ന് ബിജെപിയിലെ ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തിക്കാണിക്കുമെന്ന് ഇയാൾ പറയുന്നു

മതപരമായ ആവശ്യങ്ങളൊന്നും സുരേഷ് ഗോപി പ്രസംഗത്തിൽ ഉന്നയിച്ചിട്ടില്ല. അയ്യപ്പന്റെ പേരോ, ചിത്രമോ കാണിച്ചില്ല, എന്നിട്ടും നടപടിയെടുത്ത കലക്ടറുടെ രീതിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയാണ്. പ്രശസ്തി നേടാനുള്ള വെമ്പലാണിതെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

സുരേഷ് ഗോപിയോട് 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് വരണാധികാരി കൂടിയായ ടിവി അനുപമ ആവശ്യപ്പെട്ടിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *