ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും

  • 9
    Shares

അന്തരിച്ച സിനിമാ താരം ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ പാടിവട്ടത്തുള്ള വസതിയിൽ എത്തിച്ചു. അമേരിക്കയിലുള്ള മകൻ രവിരാജ് എത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു ബന്ധുക്കൾ.

ഇന്ന് രാവിലെ 10 മണി വരെ എറണാകുളം ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് ടൗൺ ഹാളിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തുന്നത്. പത്ത് മണിക്ക് ശേഷം മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.

പത്തനംതിട്ട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്രീഡലിൽ 3.30വരെ പൊതുദർശനത്തിന് വെക്കും. അഞ്ച് മണിക്ക് പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *