പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

  • 11
    Shares

പെരുമ്പാവൂർ വല്ലത്ത് കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ അഞ്ച് പേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിൻ(22), ഉണ്ണി(21), വിജയ്, കിരൺ(21), ജനീഷ്(21) എന്നിവരാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു

ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ സുജിത്, ജിബിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിനെ ഒമാനിലേക്ക് യാത്രയക്കാനായി വിമാനത്താവളത്തിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പോകുമ്പോഴായിരുന്നു അപകടം.

അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജെറിന്റ സഹോദരനാണ് ജിബിൻ. രാത്രി 12.45ഓടെയാണ് അപകടം നടന്നത്. കാർ പൂർണമായും ബസിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *