തൃശ്ശൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
തൃശ്ശൂർ-ചാലക്കുടി ദേശീയപാതയിൽ നടവരമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂർ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്.
കാർ കണ്ടെയ്നർ ലോറിയുടെ പുറകിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കൂടെയുണ്ടായിരുന്ന ഹരിപ്രസാദ് എന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.