കാസർകോട്ട് കൂട്ട വാഹനാപകടം; ഒരു കുട്ടി മരിച്ചു

  • 9
    Shares

കാസർകോട്ട് ദേശീയപാതയിൽ അടുക്കത്ത് ബയലിൽ ടൂറിസ്റ്റ് ബസും കാറുകളും ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. സ്ത്രീകളുൾപെടെ ഏതാനും പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയെയും ഒരു കുട്ടിയെയും മംഗളൂരു ആശുപത്രിയേക്ക് കൊണ്ടുപോകും.

ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറൂം ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെവന്ന ഒരു കാറുമാണ് അപകടത്തിൽ പെട്ടത്. റോഡിലെ വലിയ കുഴിയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

പരുക്കേറ്റവരെ കാസർകോട് കിംസ് ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്. ഇവിടെ വെച്ചാണ് അപകടത്തിൽ പെട്ട ഒരു കുട്ടി മരിച്ചത്. അപകടവിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. റോഡിലെ കുഴിവെട്ടിക്കാനുള്ള ശ്രമത്തിനിടയിൽ ബസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റുവാഹനങ്ങളും അപകടത്തിൽപെട്ടു.
അപകകടത്തെതുടർന്ന് ദേശീയപാതയിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു. പോലീസെത്തിയാണ് ഗതാഗതം പുനരാരംഭിച്ചത്. ബസുമായി കൂട്ടിയിച്ചകാർ ഭാഗികമായി തകർന്നിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *