വിവാദ ഭൂമിയിടപാട്: കർദനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു

  • 8
    Shares

എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. ഭൂമിയിടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി നടപടി. ഫാദർ ജോഷി പൊതുവ, ഫാദർ സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരനായ സാജു വർഗീസ് എന്നിവരെ കൂട്ടുപ്രതികളായും കേസെടുത്തു. പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു

മൂക്ക് ഏക്കറോളം ഭൂമി വിൽപ്പന നടത്തിയതിൽ വിശ്വാസ വഞ്ചന, സാമ്പത്തിക നഷ്ടം എന്നിവ ഉന്നയിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസാണ് പരാതി നൽകിയത്. സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13. 51 കോടി രൂപക്ക് വിറ്റെന്നാണ് പരാതിയിൽ പറയുന്നത്. സഭക്ക് നഷ്ടം വരണമെന്ന ലക്ഷ്യത്തോടെ പ്രതികൾ ഗൂഢാലോചന നടത്തിയാണ് സ്ഥലവിൽപ്പന നടത്തിയെന്ന് പരാതിയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *