വനിതാ മതിലിൽ ജാതീയ വേർതിരിവില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

  • 17
    Shares

വനിതാ മതിലിനെ പിന്തുണച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വനിതാ മതിലിൽ ജാതീയമായ വേർതിരിവുണ്ടെന്ന് പറയാൻ സാധിക്കില്ല. പരിപാടി നടന്നതിന് ശേഷമെ കൂടതൽ എന്തെങ്കിലും പറയാനാകു. സ്ത്രീകളുടെ തുല്യത ഉറപ്പാക്കാൻ സർക്കാർ നടത്തുന്ന പരിപാടിയാണിത്. ഇതിന് മുടക്കുന്ന പണത്തെ ചൊല്ലിയുള്ള സംശയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയതാണ്.

ക്ഷണം ലഭിച്ച ശേഷം വനിതാ മതിലിൽ പങ്കെടുക്കണോയെന്ന കാര്യം തീരുമാനിക്കും. ക്ഷണം ലഭിക്കുന്നത് വിശ്വാസികൾ ഉൾക്കൊള്ളുന്ന സാമുദായിക സംഘടനക്കാണ്. സഭയുടെ മാർഗദർശനം അനുസരിച്ച് പ്രവർത്തിക്കുമെന്നും കർദിനാൾ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *