ഭൂമിയിടപാട്: കർദിനാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Loading...
  • 10
    Shares

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദമായ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി ചോദ്യം ചെയ്തും ആലഞ്ചേരി അടക്കമുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് തള്ളിയത്.

പരാതിക്കാർക്ക് വേണമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാം. നിലവിൽ ഈ കേസിൽ സുപ്രീം കോടതി ഇടപെടേണ്ടതില്ലെന്നും കോടതി അറിയിച്ചു

ഭൂമിയിടപാട് കേസിൽ കർദിനാളെയും ഉൾപ്പെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഡിവിഷൻ ബഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *