പീഡനപരാതി ലഭിച്ചിട്ടില്ലെന്ന കർദിനാളിന്റെ നുണ പൊളിഞ്ഞു; ഫോൺ സംഭാഷണം പുറത്ത്

Loading...
  • 12
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചതായി കന്യാസ്ത്രീ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാദം പൊളിഞ്ഞു. കന്യാസ്ത്രീയും കർദിനാളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് ആലഞ്ചേരിയുടെ നുണ പൊളിഞ്ഞത്.

പതിനാല് മിനിറ്റ് ദൈർഘ്യമുള്ളഫോൺ സംഭാഷണമാണ് പുറത്തുവന്നത്. മഠത്തിലെ പ്രശ്‌നങ്ങളും പീഡന വിവരങ്ങളും കന്യാസ്ത്രീ കർദിനാളോട് സംസാരിക്കുന്നുണ്ട്. എന്നാൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് ആലഞ്ചേരി കന്യാസ്ത്രീയോട് പറയുന്നത്.

ലത്തീൻ സഭയുടെ കീഴിലുള്ള സന്ന്യാസിനി സമൂഹമായതിനാൽ പരാതി വത്തിക്കാൻ പ്രതിനിധിയെ അറിയിക്കാനാണ് കർദിനാൾ നിർദേശിക്കുന്നത്. പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ ദൗർഭാഗ്യകരമായി പോയെന്നും കർദിനാൾ പരയുന്നുണ്ട്. പീഡനവിവരം താനാരോടും പറയില്ല. പോലീസ് ചോദ്യം ചെയ്താൽ പോലും പറയില്ലെന്നും കർദിനാൾ കന്യാസ്ത്രീയെ അറിയിക്കുന്നുണ്ട്.

നേരത്തെ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലും മാധ്യമങ്ങളുടെ മുന്നിലും ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്നാണ് ആലഞ്ചേരി നുണ പറഞ്ഞിരുന്നത്. മഠത്തിലെ മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നൽകിയിരുന്നതെന്നും ആലഞ്ചേരി വാദിച്ചിരുന്നു

പരാതിയെ കുറിച്ച് പൊലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലന്ന് കർദിനാൾ ജോർജ് ആലഞ്ചേരി.ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രി കർദിനാളിനെ അറിയിക്കുന്നതിന്റെ ശബ്ദ രേഖ ന്യൂസ് 18ന് ലഭിച്ചു,

Posted by News18 Kerala on 2018 m. Liepa 18 d., Trečiadienis

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *