സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് താൻ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി; കടയുടമ മൊഴി മാറ്റി

വാഹനാപകടത്തിൽ മരിക്കുന്നതിന് മുമ്പ് കൊല്ലത്ത് ബാലഭാസ്‌കറിന്റെ കുടുംബം ജ്യൂസ് കുടിച്ച കടയിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് താൻ തന്നെയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പി ഇക്കാര്യം സമ്മതിച്ചത്. സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പായിരുന്നു ഇയാളുടെ മൊഴി എടുത്തത്.

ഡ്രൈവർ അർജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതെന്നായിരുന്നു പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. എന്നാൽ ഹാർഡ് ഡിസ്‌കിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്നും ഇയാൾ പറഞ്ഞു

അതേസമയം ജ്യൂസ് കടയുടമ ഷംനാദ് നേരത്തെ പറഞ്ഞത് മാറ്റിപ്പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കൊണ്ടുപോയത് പോലീസാണെന്നാണ് ഷംനാദ് പറയുന്നത്. പ്രകാശ് തമ്പിയാണ് ദൃശ്യങ്ങൾ മാറ്റിയതെന്ന് ഇയാൾ നേരത്തെ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *