പ്രളയകാലത്ത് അര്‍ഹതപ്പെട്ട സഹായങ്ങള്‍ നല്‍കിയില്ല, വിദേശ സഹായം വിലക്കി, റേഷന്‍ പോലും പണം വാങ്ങിച്ചു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയകാലത്ത് കേരളത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ തരാന്‍ കേന്ദ്രം തയ്യാറായില്ല. പ്രവാസികളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനുള്ള ശ്രമത്തെയും കേന്ദ്രം തടഞ്ഞു. മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്
ദുരന്തത്തെ മലയാളികള്‍ ഒന്നിച്ച് നിന്ന് നേരിട്ടു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ട സഹായം പോലും ലഭിച്ചില്ല. പ്രളയകാലത്ത് തന്ന റേഷന്‍ പോലും പണം വാങ്ങിച്ചു. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ സഹായമായി മുന്നോട്ടുവന്നപ്പോള്‍ അത് സ്വീകരിക്കാനും അനുവദിച്ചില്ല
ആദ്യ ഘട്ട പ്രളയത്തില്‍ 820 കോടിയുടെയും രണ്ടാമതുണ്ടായ പ്രളയത്തില്‍ 4896 കോടിയുടെയുമടക്കം 5616 രൂപയാണ് കേന്ദ്രത്തോട് ചോദിച്ചത്. 5000 കോടിയുടെ പാക്കേജ് തരണമെന്നും ആവശ്യപ്പെട്ടു. ഇത് മുഴുവന്‍ അനുവദിച്ചാലും നഷ്ടം നികത്താനാകില്ല. എന്നിട്ടും കേന്ദ്രം തന്നത് 600 കോടി മാത്രമാണ്. ഇതില്‍ റേഷന്റെ തുക കുറച്ചാല്‍ കേന്ദ്രം തന്നത് 334 കോടി 26 ലക്ഷം രൂപ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു