പ്രളയജലം തടയാൻ കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

  • 23
    Shares

കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ നിർമിക്കുന്നതിനുള്ള സാധ്യത തേടി കേന്ദ്രജലകമ്മീഷൻ. പ്രളയജലം തടയാനായി അച്ചൻകോവിലാർ, പമ്പ, പെരിയാർ നദികളിൽ അണക്കെട്ടുകൾ നിർമിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കം. അണക്കെട്ടുകളിൽ വെള്ളം നിറക്കുന്നതിനും തുറന്നുവിടുന്നതിനും നിലവിലുള്ള ചട്ടങ്ങൾ പുനപ്പരിശോധിക്കണമെന്നും കമ്മീഷന്റെ റിപ്പോർട്ടിൽ നിർദേശിക്കുന്നു

ഈ വർഷമുണ്ടായ മഴ ഭാവിയിൽ പെയ്താൽ ഡാമുകൾക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. കേരളത്തിലെ പ്രളയത്തിന് കാരണം അണക്കെട്ടുകൾ തുറന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്ന് ശുപാർശകളാണ് പ്രധാനമായും റിപ്പോർട്ടിലുള്ളത്.

ഡാമുകളിൽ വെള്ളം നിറക്കുന്നതിലും തുറന്നുവിടുന്നതിലും നിലവിലുള്ള ചട്ടങ്ങൾ പരിശോധിക്കണം, പ്രളയമുണ്ടാകുമ്പോൾ കൂടുതൽ ജലം സംഭരിക്കാൻ പുതിയ ഡാമുകളുടെ സാധ്യത പരിശോധിക്കണം, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കണം എന്നിവയാണ് ശുപാർശകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *