സ്‌കൂട്ടറിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു കടന്നയാളെ രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് പൊക്കി

  • 72
    Shares

തിരുവനന്തപുരത്ത് സ്‌കൂട്ടറിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന മോഷ്ടാവിനെ പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പിടികൂടി. നിരവധി മോഷണങ്ങൾ നടത്തി പോലീസിനെ വലച്ച മുടവൻമുകൾ സ്വദേശി സജീവാണ് പിടിയിലായത്.

ക്ഷേത്രത്തിൽ നിന്നും മടങ്ങി എത്തുകയായിരുന്ന പാർവതി അമ്മയുടെ അടുത്ത് സ്‌കൂട്ടർ നിർത്തി വഴി ചോദിച്ച ശേഷമാണ് ഇയാൾ മാല പൊട്ടിച്ച് കന്നത്. സ്‌കൂട്ടറിന്റെ നമ്പർ ഇയാൾ മായ്ച്ചു കളഞ്ഞിരുന്നു. സ്‌കൂട്ടറിന് പിന്നിലെ ഒരു ചിത്രമായിരുന്ന ഏക അടയാളം. വിവരം വയർലെസ് വഴി അറിഞ്ഞ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ബിജു കുമാർ മ്യൂസിയം പരിസരത്ത് നിർത്തിയിട്ട ബൈക്കുകൾ പരിശോധിച്ചപ്പോഴാണ് അടയാളമുള്ള സ്‌കൂട്ടർ കണ്ടത്.

തുടർന്ന് കൂടുതൽ പോലീസിനെ വിളിച്ചുവരുത്തി സജീവിനെ പിടികൂടുകയായിരുന്നു. രണ്ട് ദിവസം മുമ്പ് പൂജപ്പുരയിലും ജവഹർ നഗറിലും സമാനമായ മോഷണം ഇയാൾ നടത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *