ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് നൽകും; കടുത്ത നടപടികൾക്ക് സാധ്യതയില്ല

  • 7
    Shares

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ് പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണം നടത്തിയത്. കടുത്ത ശുപാർശകളൊന്നുമില്ലാതെയാണ് എഡിജിപി റിപ്പോർട്ട് നൽകിയിരിക്കുന്നത് എന്നാണ് സൂചന

തെരേസാ ജോൺ, മെഡിക്കൽ കോളജ് സി ഐ എന്നിവരോട് മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുഖ്യപ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തെ തുടർന്നാണ് പാർട്ടി ഓഫീസിൽ റെയ്ഡ് നടത്തിയത്. പത്ത് മിനിറ്റിൽ താഴെ മാത്രമാണ് പാർട്ടി ഓഫീസിൽ പരിശോധന നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *