ഇത്തവണ കുടത്തിൽ ഇറങ്ങില്ല; ഇന്നസെന്റ് മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രത്തിൽ

  • 28
    Shares

ചാലക്കുടി മണ്ഡലത്തിൽ രണ്ടാം വട്ട പോരാട്ടത്തിന് ഇറങ്ങുന്ന ഇന്നസെന്റിന് ഇത്തവണ മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ. 2014ൽ സ്വതന്ത്ര സ്ഥാനാർഥിയായി നിന്ന ഇന്നസെന്റ് കുടം അടയാളത്തിലാണ് മത്സരിച്ചത്.

2014ലെ സാഹചര്യമല്ല മണ്ഡലത്തിൽ ഇപ്പോഴുള്ളത്. ഇന്നസെന്റിനെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടി അണികളിൽ തന്നെ അമർഷമുയർന്നിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് പാർട്ടി ചിഹ്നത്തിൽ തന്നെ താരത്തെ മത്സരിപ്പിക്കാൻ സിപിഎം തയ്യാറാകുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി ലക്ഷ്യം വെക്കുന്നുമില്ല

സിപിഎം ചിഹ്നത്തിൽ മത്സരിക്കുന്നതോടെ ഇന്നസെന്റിനായി സിനിമാ രംഗത്ത് നിന്ന് ആരൊക്കെ പ്രചാരണത്തിന് വരുമെന്ന കാര്യവും ശ്രദ്ധേയമാകും. സ്വതന്ത്ര ചിഹ്നത്തിൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ നിരവധി താരങ്ങളാണ് ഇന്നസെന്റിന് വേണ്ടി ചാലക്കുടി മണ്ഡലത്തിൽ വന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *