ആത്മഹത്യക്ക് ഉത്തരവാദി സിപിഎം കൗൺസിലറെന്ന് ദമ്പതിമാരുടെ കുറിപ്പ്

Loading...
  • 14
    Shares

ചങ്ങനാശ്ശേരിയിൽ സ്വർണമോഷണം ആരോപിച്ച് ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പുഴവാത് ഇല്ലംപള്ളി വീട്ടിൽ സുനിൽ, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.

സ്വർണം നഷ്ടപ്പെട്ടതായി സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിൽ ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സ്വർണം മോഷ്ടിച്ചെന്ന് പോലീസ് മർദിച്ച് എഴുതി വാങ്ങിയെന്ന് കുറിപ്പിൽ പറയുന്നു. ആത്മഹത്യക്ക് കാരണം ചങ്ങനാശ്ശേരി നഗരസഭാ സിപിഎം കൗൺസിലർ സജികുമാറാണ്. വീട് നിർമാണവുമായി ബന്ധപ്പെട്ട് സജികുമാർ തന്നെയാണ് സ്വർണം വിറ്റത്. തങ്ങളുടെ പക്കൽ നിന്ന് 100 ഗ്രാം സ്വർണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു.

400 ഗ്രാം സ്വർണം മോഷ്ടിച്ചതായി പോലീസ് മർദിച്ച് മൊഴിയെടുക്കുകയായിരുന്നു. ഇതാണ് മരിക്കാൻ കാരണമെന്ന് കുറിപ്പിൽ പറയുന്നു. പോലീസ് മർദനത്തിലെ മനോവിഷമമാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ചങ്ങനാശ്ശേരിയിൽ ഹർത്താൽ ആചരിക്കുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *