ഓട്ടിസം ബാധിതനായ മകനെ മറയാക്കി ചരസ് കടത്ത്; പിടികൂടിയത് 13 കോടിയുടെ മയക്കുമരുന്ന്

കൊച്ചിയിൽ 13 കോടി രൂപ വില വരുന്ന ചരസ്സുമായി ഒരാൾ പിടിയിൽ. പുതുവൈപ്പ് ആലുവപറമ്പ് വീട്ടിൽ വർഗീസ് ജൂഡ്‌സണാണ് പിടിയിലായത്. 6.5 കിലോ ചരസ്സാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഓട്ടിസം ബാധിതനായ മകനെ മറയാക്കിയാണ് ഇയാൾ ചരസ്സ് കടത്തിയത്.

ചോക്ലേറ്റിന്റെ രൂപത്തിൽ പായ്ക്ക് ചെയ്താണ് ചരസ്സ് കടത്തിയിരുന്നത്. നേപ്പാളിൽ നിന്നുമാണ് ചരസ്സ് കൊച്ചിയിൽ എത്തിച്ചത്. ഓട്ടിസം ബാധിച്ച മകനെയും കാറിലിരുത്തിയാണ് വർഗീസ് ചരസുമായി സഞ്ചരിച്ചത്.

എക്‌സൈസ് സംഘത്തെ തിരിച്ചറിഞ്ഞതോടെ തോക്കൂ ചൂണ്ടി രക്ഷപ്പെടാനും ഇയാൾ ശ്രമിച്ചു. സർവീസ് റിവോൾവർ പുറത്തെടുത്ത എക്‌സൈസ് സംഘം ഇയാളുടെ പക്കലുമുള്ള തോക്ക് തട്ടിത്തെറിപ്പിക്കുകയും പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു. വിദേശ നിർമിത തോക്കും തിരകളും ഇയാളിൽ നിന്ന് പിടികൂടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *