ചാവക്കാട് എടിഎം തകർത്ത് മോഷണശ്രമം നടത്തിയ ബീഹാർ സ്വദേശി പിടിയിൽ

  • 10
    Shares

ചാവക്കാട് എസ് ബി ഐ എടിഎം മോഷ്ടിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ബീഹാർ സ്വദേശി ശ്രാവൺ ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കള്ളുഷാപ്പിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

മദ്യലഹരിയിലാണ് മോഷണശ്രമം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കല്ലു കൊണ്ടാണ് ഇയാൾ എടിഎമ്മിന്റെ മോണിറ്റർ എറിഞ്ഞ് തകർത്തത്. ഇന്ന് രാവിലെയാണ് അഞ്ചങ്ങാടിയിലുള്ള എടിഎം തകർത്ത നിലയിൽ കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *