പ്രവർത്തകനെ കൊന്നത് എസ് ഡി പി ഐ ആണെന്ന് ചെന്നിത്തലക്ക് ഉറപ്പില്ല; കേരളത്തിലെ സമാധാന അന്തരീക്ഷം തകർന്നുവെന്ന് ഉമ്മൻ ചാണ്ടി

Loading...

തൃശ്ശൂർ ചാവക്കാട് കോൺഗ്രസ് പ്രവർത്തകനെ എസ് ഡി പി ഐ മത ക്രിമിനൽ സംഘം വെട്ടിക്കൊന്ന സംഭവത്തിൽ തണുത്ത പ്രതികരണങ്ങളുമായി കോൺഗ്രസിന്റെ നേതാക്കൾ. പ്രതിസ്ഥാനത്ത് എസ് ഡി പി ഐ ആണെന്നതാണോ നേതാക്കളുടെ തണുത്ത പ്രതികരണത്തിന് കാരണമെന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളിൽ പ്രവർത്തകർ രോഷം കൊള്ളുകയാണ്.

പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതകം നടത്തിയത് എസ് ഡി പി ഐ പ്രവർത്തകരാണെന്നാണ് ചാവക്കാട്ടെ ആളുകൾ പറയുന്നത് എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പോലീസിനെ കുറ്റം പറയാനായിരുന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യഗ്രത. പോലീസിന് ജാഗ്രതക്കുറവുണ്ടായി. കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. എന്നാൽ സ്വന്തം പ്രവർത്തകനെ വെട്ടിക്കൊന്ന എസ് ഡി പി ഐ ക്രിമിനലുകൾക്കെതിരെ ശബ്ദിക്കാൻ കേരളത്തിലെ കോൺഗ്രസ് അധ്യക്ഷന് സമയമുണ്ടായിരുന്നില്ല

അതേസമയം ഉമ്മൻ ചാണ്ടി എസ് ഡി പി ഐയെ പേരെടുത്ത് തന്നെ വിമർശിച്ചു. കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് എസ് ഡി പി ഐ ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത്തരം നീക്കങ്ങൾ ജനങ്ങൾ ഒന്നിച്ച് എതിർക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *