ഹാവൂ, ഒടുവിൽ മുല്ലപ്പള്ളി പറഞ്ഞു, കൊന്നത് എസ് ഡി പി ഐ; തുറന്നുപറച്ചിൽ പ്രവർത്തകരുടെ രോഷം സഹിക്കാനാകാതെ

ചാവക്കാട് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കീറി കൊന്നത് എസ് ഡി പി ഐ ക്രിമിനലുകളാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നൗഷാദ് കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടാറാകുമ്പോഴാണ് കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് മുല്ലപ്പള്ളി പറയുന്നത്. ബുധനാഴ്ച പകൽ മുഴുവനും എസ് ഡി പി ഐ ക്രിമിനൽ സംഘത്തെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയിലായിരുന്നു കെ പി സി സി പ്രസിഡന്റ്. ഒടുവിൽ സമൂഹ മാധ്യമങ്ങൾ വഴി അണികൾ തന്നെ തെറി പറഞ്ഞു തുടങ്ങിയതോടെയാണ് മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

നൗഷാദിനെ കൊന്നത് എസ് ഡി പി ഐ ആണെന്ന് ഒരു വാക്കിലൊതുക്കി പോസ്്റ്റിലെ ബാക്കി ഭാഗം മുഴുവനും സിപിഎമ്മിനെ കുറ്റം പറയാനാണ് മുല്ലപ്പള്ളി ബാക്കി വെച്ചിരിക്കുന്നത് എന്നതും രസകരമാണ്. സ്വന്തം പ്രവർത്തകനെ വെട്ടിക്കീറി കൊന്നിട്ടും എസ് ഡി പി ഐ പോലുള്ള ക്രിമിനൽ സംഘത്തെ വോട്ട് മാത്രം ലക്ഷ്യമിട്ടാണ് മുല്ലപ്പള്ളി ഇത്രയേറെ സ്‌നേഹിക്കുന്നത് എന്ന് കടുത്ത കോൺഗ്രസ് അണികൾ പോലും പറയുന്നു.

ചോര മണക്കുന്ന കഠാരയും വർഗ്ഗീയ വിഷവുമായി നിൽക്കുന്ന എസ് ഡി പി ഐ മതേതര കേരളത്തിന് ആപത്ത് കേരളത്തെ ചോരക്കളമാക്കി…

Posted by Mullappally Ramachandran on Wednesday, July 31, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *