കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം: പ്രതികളായ നാല് എസ് ഡി പി ഐ ക്രിമിനലുകളെ തിരിച്ചറിഞ്ഞു

ചാവക്കാട് കോൺഗ്രസ് പ്രവർത്തകനായ പുന്നയിൽ നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞു. കൊലക്ക് പിന്നിൽ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. ചാവക്കാട് ഭാഗത്ത് നിന്ന് തന്നെയുള്ളവരാണ് പ്രതികളെന്നും പോലീസ് അറിയിച്ചു.

ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീൻ, അഷ്‌റഫ് എന്നിവർ അക്രമിസംഘത്തിലുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പോപുലർ ഫ്രണ്ടിന്റെ ക്രിമിനൽ സംഘമാണ്. നൗഷാദിനെ കൊലപ്പെടുത്തിയ ശേഷം ഇവർ പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറ് ബൈക്കുകളിലായാണ് അക്രമിസംഘം മടങ്ങിയത്. കൊലസംഘത്തിലെ രണ്ട് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഷാജിയാണ്.

കൈയ്യിൽ കൂർത്ത മുനയുള്ള കത്തി വെച്ചുകെട്ടിയാണ് പ്രതികൾ ആക്രമണം നടത്തിയിരിക്കുന്നത്. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തിലും കൈകാലുകളിലും വെട്ടിയത്. ആക്രമണത്തിന് ശേഷം പ്രതികൾ പലവഴിക്കായി പിരിഞ്ഞു പോകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *