വിമർശന സാഹിത്യത്തിന്റെ കുലപതി ചെമ്മനം ചാക്കോ അന്തരിച്ചു

  • 7
    Shares

കോട്ടയം: വിമർശന ഹാസ്യ സാഹിത്യത്തിന്റെ കുലപതി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വർത്തമാന കാല സംഭവങ്ങളെ നർമം ചാലിച്ച് പ്രതികരിച്ചിരുന്ന കവിയായിരുന്നു അദ്ദേഹം

അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളജ്, തിരുവന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1968 മുതൽ 1986 വരെ കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായി സേവനം ചെയ്തു

കേരള സാഹിത്യ അക്കാദമി, ഓഥേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹത്യ പരിഷത്ത്, മലയാളം ഫിലിം സെൻസർ ബോർഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *